Monday, 15 December 2008

‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ...‘

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.


എം.കെ.അർജ്ജുനന്റെ ആദ്യത്തെ സിനിമയായിരുന്നു ‘കറുത്ത പൌർണ്ണമി‘.

ഈ പാട്ടിലെ ഒരു വരി-

“ആഴക്ക് കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥപറയാം..”
കൂടുതൽ ചിന്തിപ്പിയ്ക്കുന്നുണ്ട്.പ്രത്യക്ഷത്തിലൊരു വൈരുദ്ധ്യമുണ്ടെങ്കിലും ആലോചിച്ച് നോക്കിയാൽ ചിന്താമധുരം


 ചിത്രം-കറുത്തപൌർണ്ണമി-1968


രചന-പി.ഭാസ്ക്കരൻ

സംഗീതം-എം.കെ.അർജ്ജുനൻ

ഗായകൻ-യേശുദാസ്

 




ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം...
തകരുമെന്‍ സങ്കല്‍പ്പത്തിന്‍
തന്ത്രികള്‍ മീട്ടി
തരളമധുരമൊരു പാട്ടു പാടാം
പാട്ടു പാടാം
ബാല്യത്തിൻ മലർവനം
കാലം ചുട്ടെരിച്ചപ്പോൾ
ബാഷ്പത്താലെഴുതിയ കവിതപാടാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ 
കരളിന്റെ കരളിലെ കവിത പാടാം
ആഴക്ക് കണ്ണീരിൽ 
എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥപറയാം
സകലവും നഷ്ട്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥപറയാം
-----------------------