Monday, 15 December, 2008

‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ...‘

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.


എം.കെ.അർജ്ജുനന്റെ ആദ്യത്തെ സിനിമയായിരുന്നു ‘കറുത്ത പൌർണ്ണമി‘.

ഈ പാട്ടിലെ ഒരു വരി-

“ആഴക്ക് കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥപറയാം..”
കൂടുതൽ ചിന്തിപ്പിയ്ക്കുന്നുണ്ട്.പ്രത്യക്ഷത്തിലൊരു വൈരുദ്ധ്യമുണ്ടെങ്കിലും ആലോചിച്ച് നോക്കിയാൽ ചിന്താമധുരം


 ചിത്രം-കറുത്തപൌർണ്ണമി-1968


രചന-പി.ഭാസ്ക്കരൻ

സംഗീതം-എം.കെ.അർജ്ജുനൻ

ഗായകൻ-യേശുദാസ്

 
ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം...
തകരുമെന്‍ സങ്കല്‍പ്പത്തിന്‍
തന്ത്രികള്‍ മീട്ടി
തരളമധുരമൊരു പാട്ടു പാടാം
പാട്ടു പാടാം
ബാല്യത്തിൻ മലർവനം
കാലം ചുട്ടെരിച്ചപ്പോൾ
ബാഷ്പത്താലെഴുതിയ കവിതപാടാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ 
കരളിന്റെ കരളിലെ കവിത പാടാം
ആഴക്ക് കണ്ണീരിൽ 
എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥപറയാം
സകലവും നഷ്ട്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥപറയാം
----------------------- 

24 comments:

അനില്‍@ബ്ലോഗ് said...

കരയാതിരിക്കാനാവുമോ ഭൂമിപുത്രി?

ഉപാസന || Upasana said...

this song i have not heard upto this time. njaan kELkkaaththa orupaaT sOngs uNTE..!
:-)
Upasana

കാന്താരിക്കുട്ടി said...

ചേച്ചീ എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണു ഇത്.ഒര്രിക്കൽ കൂടി കേൾപ്പിച്ചതിനു നന്ദി ചേച്ചീ

വികടശിരോമണി said...

സബാഷ്!
എന്റേയും ഒരു പ്രിയ ഗാനം.
പി.ഭാസ്കരൻ നാം വേണ്ടപോലെ വായിക്കാതിരുന്ന ഗാനരചയിതാവാണെന്നുതോന്നിയിട്ടുണ്ട്,ഇത്രയൊക്കെ പ്രശസ്തനായിട്ടും.
കണ്ണീരിനു പോലും വല്ലാത്തൊരു തെളിച്ചം,ലാളിത്യം.
പിന്നെ,ജാനകീ,ഒരുസംശ്യം:
“ബാഷപ്പത്താലെഴുതിയ കവിതപാടാം”
ഈ അപ്പം ഏതു ഹോട്ടലിൽ കിട്ടും?:)

ഭൂമിപുത്രി said...

വികടൻ ‘ഷാപ്പ്’അന്വേഷിച്ച് പോണതിനു മുൻപ്
ഞാനത് പൂട്ടിച്ചുട്ടൊ ,-)

കിഷോര്‍:Kishor said...

ഈ പാട്ട് മുൻപ് കേട്ടിട്ടേയില്ല! കൊള്ളാം ട്ടാ..

lakshmy said...

നന്നായി ചേച്ചി. നല്ല ശ്രമം. ഞാൻ പഴയ പാട്ടുകളുടെ ഒരാരാധികയാണ്. വളരേ അർത്ഥവത്തായ ഈ പാട്ടും ഇഷ്ടമാണ്.

ശ്രീഹരി::Sreehari said...

പഴയ ഗാനങ്ങളില്‍ ചിലതിന്റെ വരികള്‍ അതിമനോഹരമാണ്‌.

അര്‍ജ്ജുനന്മാഷിന്റെ തന്നെ...

സ്വപ്നങ്ങളാല്‍ പ്രേമസ്വര്‍ഗങ്ങള്‍ തീര്‍ക്കുന്ന
ശില്പിയാണീ മോഹ നവയൗവനം.... "

ഭാസ്കരന്മാഷിന്റെ..

"പാലൊളിചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ...
പാതിരാപാല്‍ക്കടവില്‍ നിന്‍ പട്ടുറുമാല്‍ ഇളകിയല്ലോ..."

:)

Anonymous said...

പാലൊളി മുഹമ്മദ് കുട്ടിയുടെ ഫോട്ടോ ചന്ദ്രികപ്പത്രത്തില്‍ വന്നതിനെ പ്പറ്റി മൂപ്പരോട് ഒരു അയല്‍‌ക്കാരന്‍ പറയുന്നതായിട്ടാണ് “പാലൊളീ, ‘ചന്ദ്രിക‘യില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ!“ എന്ന വരി.
ശ്രീഹരി മാഷേ, “പാതിരാപ്പാല്‍‌ക്കടവില്‍“ അമ്പിളിപ്പൂന്തോണിയോ മറ്റോ അല്ലേ? മറ്റേ പട്ടുറുമാല്‍ ഇളകിയത് ‘പാതിരാക്കാറ്റ’ടിച്ചപ്പോഴാണ്.

ഭൂമിപുത്രീ, ഹൃദയമുരുക്കുന്ന ഈ പാട്ട് വീണ്ടും ഓര്‍‌മ്മിപ്പിച്ചതിനു നന്ദി.

പാമരന്‍ said...

aah!

mayilppeeli said...

മനോഹരമായ ഈ ഗാനം കേള്‍പ്പിച്ചതിന്‌ ഒത്തിരി നന്ദി ചേച്ചീ......

ശിശു said...

നല്ല പാട്ടാണ്..
നല്ല ബ്ലോഗും..

ശ്രീ said...

ഇതിവിടെ പങ്കു വച്ചതിനു നന്ദി ചേച്ചീ...

രണ്‍ജിത് ചെമ്മാട്. said...

Really, a rare info.
n a Rare Collection
thanks....
keep continueing....

ലതി said...

ഭൂമിപുത്രി, ഇഷ്ടമുള്ള പാട്ട്!
നന്ദി.

Sarija N S said...

നന്ദി, ഈ നല്ല പാട്ടിന്

ഭൂമിപുത്രി said...

അനിൽ,ഉപാസന,കാന്താരിക്കുട്ടീ,വികടൻ,
കിഷോർ,ലക്ഷ്മി,ശ്രീഹരീ അജ്ഞാത(ആ ‘പാലൊളീച്ചന്ദ്രിക’ തമാശ കൊള്ളാംട്ടൊ),
പാമരൻ,മയിൽ‌പ്പീലീ,ശിശു,ശ്രീ.രൺജിത്ത്,ലതി,
സരിജ,ഈ പാട്ടിന്റെ ശോകസൌന്ദര്യം ആസ്വദിയ്ക്കാൻ എത്തിയ എല്ലാരോടും സന്തോഷമറിയിയ്ക്കട്ടെ

B Shihab said...

ഭൂമിപുത്രീ, ഈ പാട്ട് വീണ്ടും ഓര്‍‌മ്മിപ്പിച്ചതിനു നന്ദി.

ഏകാന്തതാരം said...

പുതിയ പോസ്റ്റ് ഒന്നും ല്ലേ??? പഴയതൊക്കെ ഗംഭീരം...നന്ദി..

വിജയലക്ഷ്മി said...

Enikkishttappetta ghaanamaanithu...kelppichhathinu nandi..

മുരളിക... said...

സകലവും നഷ്ട്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥപറയാം

Sureshkumar Punjhayil said...

:)
Best wishes...!!!

Anonymous said...

entha pinne knatillallo?

raj said...

nalla bhaashayundu....

kaathusookshikkuka...
eppozhenkilum samayam kittumpol enne sandarsikkumallo.....!
rajesh monji
www.venalppottukal.blogspot.com