Monday 15 December, 2008

‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ...‘

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

എം.കെ.അർജ്ജുനന്റെ ആദ്യത്തെ സിനിമയായിരുന്നു ‘കറുത്ത പൌർണ്ണമി‘.

ഈ പാട്ടിലെ ഒരു വരി-

“ആഴക്ക് കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥപറയാം..”
കൂടുതൽ ചിന്തിപ്പിയ്ക്കുന്നുണ്ട്.പ്രത്യക്ഷത്തിലൊരു വൈരുദ്ധ്യമുണ്ടെങ്കിലും ആലോചിച്ച് നോക്കിയാൽ ചിന്താമധുരം

 ചിത്രം-കറുത്തപൌർണ്ണമി-1968

രചന-പി.ഭാസ്ക്കരൻ

സംഗീതം-എം.കെ.അർജ്ജുനൻ

ഗായകൻ-യേശുദാസ്

ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം...
തകരുമെന്‍ സങ്കല്‍പ്പത്തിന്‍
തന്ത്രികള്‍ മീട്ടി
തരളമധുരമൊരു പാട്ടു പാടാം
പാട്ടു പാടാം
ബാല്യത്തിൻ മലർവനം
കാലം ചുട്ടെരിച്ചപ്പോൾ
ബാഷ്പത്താലെഴുതിയ കവിതപാടാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ ഞാൻ 
കരളിന്റെ കരളിലെ കവിത പാടാം
ആഴക്ക് കണ്ണീരിൽ 
എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥപറയാം
സകലവും നഷ്ട്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥപറയാം
-----------------------

Wednesday 27 August, 2008

മരണദേവനൊരു വരം കൊടുത്താൽ..

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

വിത്തുകൾ-1971
രചന-പി.ഭാസ്ക്കരൻ
സംഗീതം -പുകഴേന്തി
ഗായകൻ- യേശൂദാസ്‌
മരണ ദേവനൊരു വരം കൊടുത്താൽ
മരിച്ചവരരൊരു ദിനം തിരിച്ചു വന്നാൽ
കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
ചിരിച്ചവർ കണ്ണീരു പൊഴിയ്ക്കും

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും
അടുത്തവരകലും അകന്നവരടുക്കും
അണിയും വേഷം ചിലരഴിയ്ക്കും

അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ
അരമന രഹസ്യങ്ങൾ പറയും
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത സത്യങ്ങളവർ ചൊല്ലും

Thursday 7 August, 2008

കൂഹൂ കൂഹു കുയിലുകള്‍ പാടും...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

ഗന്ധറ്വ്വക്ഷേത്രം-1972
രചന-വയലാറ്
സംഗീതം-ദേവരാജന്
ഗായിക-പി.സുശീല

കൂഹൂകൂഹൂ കുയിലുകള്‍പാടും കുഗ്രാമം
കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം

കുളിച്ചുതൊഴുവാനമ്പലമുള്ളൊരു കുഗ്രാമം

ഞാനവിടെ ജനിച്ചവളല്ലൊ
ഞാനവിടെ വളറ്ന്നവളല്ലൊ

തിങ്കളും കതിരും ചൂടി
ശ്രീ ഭഗവതി നൃത്തം വയ്ക്കും
ചിങ്ങത്തിൽ ഞങ്ങൾക്കു തിരുവോണം
കന്നിയിൽ ഞങ്ങടെ നിറയും പുത്തരി
തുലാത്തിൽ ഞങ്ങടെ മഴവിൽക്കാവടി
പൊന്നും വൃശ്ചികമാസത്തിൽ താലപ്പൊലി അവിടെ
പിന്നെ ധനുവിൽ തിരുവാതിരനാൾ തുടിച്ചു കുളി.

കുമ്പിളിൽ കുളിരും കൊണ്ടേ പൂ മകരം
വന്നു മടങ്ങും
കുംഭത്തിൽ ഞങ്ങൾക്കു ശിവരാത്രി
മീനത്തിൽ ഞങ്ങടെ കാവിൽ ഭരണി
മേടത്തിൽ ഞങ്ങടെ കൊന്നപ്പൂക്കണി!
ഇടവം മിഥുനം കർക്കടകം വർഷമേളം അവിടെ
കുളിരും തേനും പാലുമൊഴുക്കും ഞാറ്റുവേല

Sunday 13 July, 2008

മന്ദമന്ദം നിദ്രവന്നെന്‍...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

ചെകുത്താ‍ന്റെ കോട്ട-1967
രചന-പി.ഭാസ്ക്കരന്‍
സംഗീതം-ബി.എ.ചിദംബരനാഥ്
ഗായകന്‍-യേശുദാസ്

മന്ദമന്ദം നിദ്ര വന്നെന്‍
മാനസത്തിന്‍ മണിയറയില്‍

ചിന്ത തന്റെ പൊന്‍വിളക്കിന്‍

തിരി താഴ്ത്തുന്നൂ
തിരിതാഴ്ത്തുന്നു

ലോലമായ പാണി നീട്ടി

ആരുമാരുമറിയാതെ

നീലമിഴി തന്‍ ജാലകങ്ങ

-ളടച്ചീടുന്നു

ചന്ദ്രശാലയില്‍ വന്നിരിയ്ക്കും

മധുരസ്വപ്നമേ

ഞാന്‍ നിന്‍ മടിയില്‍

തളറ്ന്നൊന്നു മയങ്ങീടട്ടെ

ചേതന തന്‍ ദ്വാരപാലകരുറങ്ങുന്നു

ഹൃദയഭാര വേദനകള്‍

വിരുന്നുകാറ് പിരിഞ്ഞുവല്ലോ

പ്രേമസാഗര ദേവതയാം

മണിക്കിനാവെ

എന്നെ താമരക്കൈ വിരലിനാല്‍

തഴുകിയാട്ടെ

Monday 26 May, 2008

തങ്ക താഴികക്കുടമല്ല....

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

ചിത്രം-പേള്‍വ്യൂ‍ /1970
രചന-വയലാർ
സംഗീതം-ദേവരാജന്‍
ഗായകന്‍-യേശുദാസ്

തങ്ക താഴികക്കുടമല്ല
തരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വർണ്ണ മയൂരമല്ല

കസ്തൂരി മാനില്ല കല്ലോലിനിയില്ല
കല്‍പ്പകതളിറ്മ്മര തണലില്ല
ഏതോ വിരഹത്തിന്‍ ഇരുള്‍ വന്നു മൂടുമൊ-
രേകാന്ത ശൂന്യതയല്ലോ
അവിടെയൊരേകാന്ത ശൂന്യതയല്ലോ

കറ്പ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടി ഒച്ചയില്ല
ഏതോ പ്രണയത്തിന്‍ കഥയോറ്ത്തു
നില്ക്കുമൊരേകാന്ത മൂകതയല്ലോ
അവിടെയൊരെകാന്ത മൂകതയല്ലോ

Friday 2 May, 2008

പുഷ്യരാഗമോതിരമിട്ടൊരു പുലരീക്കതിറ്...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

ചിത്രം-ഇംക്വിലാബ് സിന്ദാബാദ്/1971
ഗായകന്‍-യേശുദാസ്
രചന-വയലാറ്
സംഗീതം-ദേവരാജന്‍

പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിര്‍ പോലെ
സ്വറ്‍ഗ്ഗവാതില്‍ തുറന്നു വരുന്നൊരു സ്വപ്നക്കല പോലെ
ഉറങ്ങുമെന്നിലെയെന്നെ ചുംബിച്ചുണറ്ത്തി നിന്‍ ഗാനം
മനസ്സില്‍ മായാനിറ്വൃതി പാകിയ മയൂര സന്ദേശം

ഏകാന്തതയുടെ അഴികള്‍ക്കുള്ളിലെ ഏതോ നിശ്വാസം
ഏന്റെ വികാരതളിരില്‍ വിരല്‍തൊടും ഏതോ നിശ്വാസം
വിതിറ്ത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിന്‍ ഗാനം
ഉറക്കൊഴിക്കും മോഹശതങ്ങളെ ഉണറ്ത്തി നിന്‍ ഗാനം

വീണിഴപൊട്ടിയൊരനുരാഗത്തിന്‍ വീണാ തന്ത്രികളില്‍
വിരഹം നിത്യ തപസ്സിനിരുത്തിയ വീണാ തന്ത്രികളില്‍
തുടുത്തനഖമുന കൊണ്ടു തലോടി തുടിപ്പു നിന്‍ ഗാനം
വിടറ്ന്നമൌനം ഗദ്ഗദമാക്കി തുടിപ്പു നിന്‍ പ്രേമം

Saturday 19 April, 2008

മയൂരനറ്ത്തനമാടി...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

മലയാള ചലച്ചിത്രഗാനങ്ങളുടെ സുവറ്‍ണ്ണകാലമെന്നു പൊതുവേ പറഞ്ഞുവരുന്ന അറുപതുകളിലേയും എഴുപതുകളിലെയും പാട്ടുകള്‍ക്ക്,അതു കേട്ടുവളറ്ന്നവരുടെ ലളിതസംഗീത സംസ്കാരവും കാവ്യാഭിരുചിയും രൂപപ്പെടുത്തുന്നതില്‍ വലീയൊരു പങ്കുണ്ടായിരുന്നു.
അതിനിപ്പുറം ജനിച്ചുവളറ്‍ന്ന,ഇന്നത്ത തലമുറയ്ക്ക്‌,ആ പാട്ടുകളില്‍ ചിലതെങ്കിലും പരിചയപ്പെടുത്താനുള്ള ചെറിയൊരു ആഗ്രഹമാണു,ഇങ്ങിനെയൊരു ബ്ളോഗ്‌ തുടങ്ങാന്‍ പ്രേരിപ്പിച്ചതു.

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകളെക്കാള്‍,അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌,പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.
എന്റെ കയ്യിലുള്ളതാണെങ്കില്‍,പാട്ടും അപ്പ്ലോഡ് ചെയ്യാം.
(കന്വേര്ട്ട് ചെയ്യുമ്പോള്‍ പാട്ട്റ്റിന്റെ സ്പീഡിന്
ചിലപ്പോള്‍ വരാവുന്ന ന്യുനതകള്‍കൊണ്ട് ‘ഗന്ധറ്വ്വനാദ‘മാധുര്യത്തിന് പറ്റിയേക്കാവുന്ന കോട്ടം പൊറുക്കുമല്ലൊ)

കവിതയോടടുത്തുനില്‍ക്കുന്ന ഈ വരികള്‍ വായിയ്ക്കുമ്പോള്‍,കേള്‍ക്കുമ്പോള്‍ , തോന്നുന്ന അഭിപ്രായം അറിയിച്ചാല്‍ സന്തോഷം.

ചിത്രം-നിലക്കണ്ണുകള്‍ (1974)
രചന-വയലാറ് രാമവറ്മ്മ
സംഗീതം-ദേവരാജന്‍
ഗായകന്‍-യേശുദാസ്

മയൂരനറ്ത്തനമാടി
മലറ്‍ക്കളിചെണ്ടുകള്‍ ചൂടി
മാധവ പൌറ്ണ്ണമി
വന്നാലും പുല്‍വരമ്പിന്‍മേല്‍
ഇരുന്നാലും

വിസ്മൃതി വാതിലടച്ചാല്‍ തുറക്കുന്ന
തപ്തവിഷാദങ്ങളോടെ
എതോഗ്രീഷ്മത്തിന്‍
എകാന്ത നിശ്വാസം
കാതോറ്ത്തു നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൌരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗ പ്രണാമം

സന്ധ്യകളീറനുണക്കാന്‍ വിരിയ്ക്കുന്ന
സ്വറ്ണ്ണാമ്പരങ്ങള്‍ക്കു താഴെ
ഏതോ ഗ്രാമത്തിന്‍
ശാലീന സങ്കല്‍പം
പൂതൂകി നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൌരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗ പ്രണാമം