Saturday, 19 April 2008

മയൂരനറ്ത്തനമാടി...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

മലയാള ചലച്ചിത്രഗാനങ്ങളുടെ സുവറ്‍ണ്ണകാലമെന്നു പൊതുവേ പറഞ്ഞുവരുന്ന അറുപതുകളിലേയും എഴുപതുകളിലെയും പാട്ടുകള്‍ക്ക്,അതു കേട്ടുവളറ്ന്നവരുടെ ലളിതസംഗീത സംസ്കാരവും കാവ്യാഭിരുചിയും രൂപപ്പെടുത്തുന്നതില്‍ വലീയൊരു പങ്കുണ്ടായിരുന്നു.
അതിനിപ്പുറം ജനിച്ചുവളറ്‍ന്ന,ഇന്നത്ത തലമുറയ്ക്ക്‌,ആ പാട്ടുകളില്‍ ചിലതെങ്കിലും പരിചയപ്പെടുത്താനുള്ള ചെറിയൊരു ആഗ്രഹമാണു,ഇങ്ങിനെയൊരു ബ്ളോഗ്‌ തുടങ്ങാന്‍ പ്രേരിപ്പിച്ചതു.

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകളെക്കാള്‍,അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌,പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.
എന്റെ കയ്യിലുള്ളതാണെങ്കില്‍,പാട്ടും അപ്പ്ലോഡ് ചെയ്യാം.
(കന്വേര്ട്ട് ചെയ്യുമ്പോള്‍ പാട്ട്റ്റിന്റെ സ്പീഡിന്
ചിലപ്പോള്‍ വരാവുന്ന ന്യുനതകള്‍കൊണ്ട് ‘ഗന്ധറ്വ്വനാദ‘മാധുര്യത്തിന് പറ്റിയേക്കാവുന്ന കോട്ടം പൊറുക്കുമല്ലൊ)

കവിതയോടടുത്തുനില്‍ക്കുന്ന ഈ വരികള്‍ വായിയ്ക്കുമ്പോള്‍,കേള്‍ക്കുമ്പോള്‍ , തോന്നുന്ന അഭിപ്രായം അറിയിച്ചാല്‍ സന്തോഷം.

ചിത്രം-നിലക്കണ്ണുകള്‍ (1974)
രചന-വയലാറ് രാമവറ്മ്മ
സംഗീതം-ദേവരാജന്‍
ഗായകന്‍-യേശുദാസ്



മയൂരനറ്ത്തനമാടി
മലറ്‍ക്കളിചെണ്ടുകള്‍ ചൂടി
മാധവ പൌറ്ണ്ണമി
വന്നാലും പുല്‍വരമ്പിന്‍മേല്‍
ഇരുന്നാലും

വിസ്മൃതി വാതിലടച്ചാല്‍ തുറക്കുന്ന
തപ്തവിഷാദങ്ങളോടെ
എതോഗ്രീഷ്മത്തിന്‍
എകാന്ത നിശ്വാസം
കാതോറ്ത്തു നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൌരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗ പ്രണാമം

സന്ധ്യകളീറനുണക്കാന്‍ വിരിയ്ക്കുന്ന
സ്വറ്ണ്ണാമ്പരങ്ങള്‍ക്കു താഴെ
ഏതോ ഗ്രാമത്തിന്‍
ശാലീന സങ്കല്‍പം
പൂതൂകി നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൌരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗ പ്രണാമം

17 comments:

ഭൂമിപുത്രി said...

എഴുപതുകള്‍ക്കിപ്പുറം ജനിച്ച നിങ്ങളക്കറിയാത്ത, സംഗീതവും കവിതയും ഒരുപോലെ സമ്മേളിയ്ച്ച് മധുരിച്ച,ചില മലയാള ചലച്ചിത്രഗാനങ്ങളിവിടെ പരിചയപ്പേടുത്തുന്നു..

അഹങ്കാരി... said...
This comment has been removed by the author.
അഹങ്കാരി... said...
This comment has been removed by the author.
അഹങ്കാരി... said...

ഹെയ് ഭൂമിപുത്രീ...
കൊള്ളാം നല്ല പരിശ്രമം...
ഇപ്പോഴത്തെ തലമുറയിലും ( എനിക്ക് തെറ്റിയിട്ടില്ലെങ്കില്‍) നല്ല പാട്ടുകള്‍‌ക്ക് ആരാധകരുണ്ട് എന്നറിഞ്ഞതില്‍ സന്തൊഷം.
പക്ഷെ അക്ഷരങ്ങള്‍ മഹാ മോശം...
നല്ല ഫോണ്ടുകള്‍ ഉപയോഗിക്കൂ...
വരമൊഴി , ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ , മൊഴി കീമാപ്പ് ഇവ ഉപയോഗിച്ച് നോക്കൂ...ബ്ലോഗ് സൂപ്പറാകും,തീര്‍ച്ച..

ഇവ കൊണ്ട് എളുപ്പത്തിലും നന്നായിട്ടും മലയാളം ടയിപ്പ് ചെയ്യാം. ഉദാ: മയൂരനൃത്തം .ഞാന്‍ മൊഴി ആണുപയൊഗിക്കുന്നത്.
അതിനുള്ള ലിങ്ക് എന്റെ ബ്ലോഗില്‍ ഉണ്ട്..
ആത്മീയം : aathmeeyam.blogspot.com

സമയമുള്ളപ്പോള്‍ ഇന്നലെ ബ്ലോഗാന്‍ തുടങ്ങിയ ഈയുള്ളവന്‍റെ ബ്ലോഗ് കൂടി ഒന്ന് നോക്കി അഭിപ്രായം അറിയിക്കൂ...

ഹരിശ്രീ said...

നല്ല ശ്രമം,

നല്ല ഗാനങ്ങള്‍ എന്നും അനശ്വരമായി തന്നെ നിലനില്‍കും. അതിന്റെ വരികളേയും ആലാപനത്തേയും, സംഗീതത്തേയും ആസ്വാദകര്‍ എന്നും ഇഷ്ടപ്പെടും...തീര്‍ച്ച... അതിന് ഏറ്റവും മികച്ച ഒരു ഉദാഹരമാണ് “നോട്ടം” എന്ന ചിത്രത്തിലെ “പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ ..” എന്നാരംഭിക്കുന്ന ഗാനം... 1950 കളില്‍ രചിക്കപ്പെട്ട ആ ഗാനത്തിന്റെ വരികളുടെ പുതുമ ഇന്നും നിലനില്‍ക്കുന്നു എന്നതു തന്നെ അല്ലേ ???

എന്തായാലും പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

ആശംസകളോടെ....

ഹരിശ്രീ

(പിന്നെ ഈയുള്ളവനും അത്തരത്തില്‍ ചെറിയൊരുശ്രമം നടത്തിയിരുന്നു.
http://ganamalarukal.blogspot.com/ )

ഗീത said...

വയലാര്‍ രാമവര്‍മ്മയാണ് രചയിതാവെങ്കില്‍, അതു കവിതതന്നെയാണ് ഭൂമിപുത്രീ.

നല്ല സംരംഭമാണ് കേട്ടോ.

Sapna Anu B.George said...

ഒരു ഭൂമിപുത്രിയെയും ബാങ്കുകാരിയെയും ഒരുമിച്ചു പരിചയപ്പെട്ടതില്‍ സന്തോഷം

Rajeeve Chelanat said...

നല്ല സംരംഭം.

അടുത്തകാലത്ത് ഏറ്റവുമധികം ഉള്ളില്‍തട്ടിയ ഒരു പാട്ട് ഏതെന്നും ചോദിച്ചാല്‍ ഒരേ കടലില്‍ ബോംബെ ജയശ്രീ പാടിയ ‘പ്രണയസന്ധ്യയൊരു വെണ്‍സൂര്യന്റെ’ എന്ന ഗാനമാണ് എന്ന് പറയേണ്ടിവരും.

അറുപത്-എഴുപതുകളിലെ മലയാള-ഹിന്ദി ഗാനങ്ങളില്‍നിന്ന് ഇപ്പോഴും രക്ഷപ്പെടാന്‍ ആവുന്നില്ല. അവയോടുള്ള അഭിനിവേശം ഒരു യാഥാസ്ഥിതികത്വത്തിന്റെ നിലയിലേക്കുപോലും ദിനം‌പ്രതി വളരുന്നു. അവിടെയും ഒരു ‘വരട്ടു വിശ്വാസ‘മെന്നു വേണമെങ്കില്‍ പറയാം.

പഴയ ചില അപൂര്‍വ്വ പാട്ടുകള്‍ കയ്യിലൂണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍, upload ചെയ്യാന്‍ പറ്റുന്ന ലിങ്കുകള്‍ തന്നാല്‍, അയച്ചുതരുന്നതില്‍ സന്തോഷമേയുള്ളു.

അഭിവാദ്യങ്ങളോടെ

മുഹമ്മദ് ശിഹാബ് said...

ആശംസകളോടെ....

ഭൂമിപുത്രി said...

ആത്മാന്വേഷി,ഇവിടെവന്നതില്‍ സന്തോഷം.കൂടുതല്പേരും ബ്ലൊഗിലുപയോഗിയ്ക്കുന്ന Anjali old lipi ആണ്‍ ഞാനും ഉപയോഗിയ്ക്കുന്നതു.സജഷന്‍സിന്‍ നന്ദി.

ഹരിശ്രീ,ആപ്പറഞ്ഞ ബ്ലോഗ് ഞാന്‍ നോക്കാം.
‘പച്ചപ്പനംതത്ത’യ്ക്ക് പുതിയതടക്കം മൂന്നു പതിപ്പുണ്ട് എന്നാണറിവ്

സപ്ന,ഗീത,മുഹമ്മദ്,
സന്തോഷം

രാജിവ്,
ബോബെജയശ്രി ആപ്പാട്ടുപാടിക്കഴിഞ്ഞ്,2-3 ദിവസം വല്ലാത്ത ഒരു മൂഡിലായിരുന്നുവെന്ന് അവറ് പറഞ്ഞതു എവിടെയോ വായിച്ചു.
പഴയകാലഗാനങ്ങള്‍, ക്ലീഷേ തന്നെ ഉപയോഗിയ്ക്കട്ടെ,ഒരു വികാരമായി കൊണ്ടുനടക്കുന്ന മറ്റൊരാളെകൂടി അറിയുന്നതില്‍ സന്തോഷം.
അപൂറ്വ്വഗാനങ്ങളുടെ കാര്യം...ഞാന്‍ മെയില്‍ചെയ്യാം

Unknown said...

ഭൂമിപുത്രീ...നല്ല പരിശ്രമം... :)

പൊറാടത്ത് said...

താങ്ക്സ് ഭൂമിപുത്രീ.. പാട്ട് ഞാന്‍ ഡവുണ്‍ലോഡ് ചെയ്തു..

ശ്രീ said...

നല്ല സംരംഭം. എല്ലാ ആശംസകളും.
:)

നിരക്ഷരൻ said...

ആശംസകള്‍

Sandeep PM said...

ഫോണ്ട്‌ മാറ്റേണ്ടതുണ്ട്‌.

എന്നെ കവിതകളിലേക്കടുപ്പിച്ചത്‌ പി ഭാസ്കരന്റെ വരികളാണ്‌. അതില്‍ നിന്നെല്ലാം ഞാന്‍ മാറി നടക്കുന്നുവെങ്കിലും ഇപ്പൊഴും അത്‌ കേള്‍ക്കുമ്പോള്‍ നിശബ്ദനാകാറുണ്ട്‌. കാല്‍പ്പനികതയുടെ അതിപ്രസരമുണ്ടെങ്കിലും എപ്പോഴും എന്തെങ്കിലും അറിയാന്‍ ബാക്കിയുണ്ടായിട്ടുണ്ട്‌ അതില്‍.sometimes its amazing to see world tinted :)

"ഹരിനാമകീര്‍ത്തനം പാടാനണയൂ അരയാല്‍ കുരുവികളെ" എന്നൊരു പാട്ടില്ലെ. അതൊന്നു ഉള്‍പ്പെടുത്തു.

ഭൂമിപുത്രി said...

മുരളീകൃഷ്ണ,പൊറാടത്ത്,ശ്രീ,നിരക്ഷരന്‍,വന്നതില്‍
സന്തോഷം.
ദീപൂ,വഴിമാറി നടന്നു നമ്മുടെ പാട്ടുകളിലെ സുന്ദരഭാവനകളൊക്ക നഷ്ട്ടപ്പെടുത്തല്ലേ..
ഭാസ്ക്കരന്‍ മാഷേപ്പോലെത്തന്നെ നമ്മളറിയേണ്ടവരാണ്‍
വയലാറും,ശ്രീകുമാരന് തമ്പിയും,ഓഎന്‍ വിയും ഒക്കെ.
‘ഹരിനാമകീറ്ത്തനം..’എന്റെ കയ്യിലുണ്ടൊന്ന് നോക്കട്ടെ.

മുഹമ്മദ് ശിഹാബ് said...

നല്ല ശ്രമം,

നല്ല ഗാനങ്ങള്‍ എന്നും അനശ്വരമായി തന്നെ നിലനില്‍കും.
പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

ആശംസകളോടെ....