Wednesday, 27 August 2008

മരണദേവനൊരു വരം കൊടുത്താൽ..

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

വിത്തുകൾ-1971
രചന-പി.ഭാസ്ക്കരൻ
സംഗീതം -പുകഴേന്തി
ഗായകൻ- യേശൂദാസ്‌
മരണ ദേവനൊരു വരം കൊടുത്താൽ
മരിച്ചവരരൊരു ദിനം തിരിച്ചു വന്നാൽ
കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
ചിരിച്ചവർ കണ്ണീരു പൊഴിയ്ക്കും

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും
അടുത്തവരകലും അകന്നവരടുക്കും
അണിയും വേഷം ചിലരഴിയ്ക്കും

അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ
അരമന രഹസ്യങ്ങൾ പറയും
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത സത്യങ്ങളവർ ചൊല്ലും



Thursday, 7 August 2008

കൂഹൂ കൂഹു കുയിലുകള്‍ പാടും...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.


ഗന്ധറ്വ്വക്ഷേത്രം-1972
രചന-വയലാറ്
സംഗീതം-ദേവരാജന്
ഗായിക-പി.സുശീല




കൂഹൂകൂഹൂ കുയിലുകള്‍പാടും കുഗ്രാമം
കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം

കുളിച്ചുതൊഴുവാനമ്പലമുള്ളൊരു കുഗ്രാമം

ഞാനവിടെ ജനിച്ചവളല്ലൊ
ഞാനവിടെ വളറ്ന്നവളല്ലൊ


തിങ്കളും കതിരും ചൂടി
ശ്രീ ഭഗവതി നൃത്തം വയ്ക്കും
ചിങ്ങത്തിൽ ഞങ്ങൾക്കു തിരുവോണം
കന്നിയിൽ ഞങ്ങടെ നിറയും പുത്തരി
തുലാത്തിൽ ഞങ്ങടെ മഴവിൽക്കാവടി
പൊന്നും വൃശ്ചികമാസത്തിൽ താലപ്പൊലി അവിടെ
പിന്നെ ധനുവിൽ തിരുവാതിരനാൾ തുടിച്ചു കുളി.

കുമ്പിളിൽ കുളിരും കൊണ്ടേ പൂ മകരം
വന്നു മടങ്ങും
കുംഭത്തിൽ ഞങ്ങൾക്കു ശിവരാത്രി
മീനത്തിൽ ഞങ്ങടെ കാവിൽ ഭരണി
മേടത്തിൽ ഞങ്ങടെ കൊന്നപ്പൂക്കണി!
ഇടവം മിഥുനം കർക്കടകം വർഷമേളം അവിടെ
കുളിരും തേനും പാലുമൊഴുക്കും ഞാറ്റുവേല