Wednesday, 27 August 2008

മരണദേവനൊരു വരം കൊടുത്താൽ..

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

വിത്തുകൾ-1971
രചന-പി.ഭാസ്ക്കരൻ
സംഗീതം -പുകഴേന്തി
ഗായകൻ- യേശൂദാസ്‌
മരണ ദേവനൊരു വരം കൊടുത്താൽ
മരിച്ചവരരൊരു ദിനം തിരിച്ചു വന്നാൽ
കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും
ചിരിച്ചവർ കണ്ണീരു പൊഴിയ്ക്കും

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും
അടുത്തവരകലും അകന്നവരടുക്കും
അണിയും വേഷം ചിലരഴിയ്ക്കും

അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ
അരമന രഹസ്യങ്ങൾ പറയും
ഉയിരോ നിത്യം ഉടലോ നിത്യം
അറിയാത്ത സത്യങ്ങളവർ ചൊല്ലും



18 comments:

ഭൂമിപുത്രി said...

മരണദേവനൊരു വരംതന്ന്,മരിച്ചവരൊരു ദിനം തിരിച്ചുവന്നാൽ?
എന്തൊക്കെനടക്കുമെന്ന് പി.ഭാസ്ക്കരന്റെ ഭാവനയിൽ..

ജിജ സുബ്രഹ്മണ്യൻ said...

എനിക്കൊത്തിരി ഇഷ്ടമുള്ള പാട്ടാ ഇതു.പണ്ട് പാടിയ പാട്ടിലൊരെണ്ണം ചുണ്ടില്‍ ഊറിയപ്പോളേക്കും അത് ഇവിടെ വന്നു.ഒത്തിരി നന്ദി ചേച്ചീ,എത്ര നല്ല വരികള്‍ ആണിത്.സംഗീതവും കൊള്ളാം

നജൂസ്‌ said...

ഒത്തിരി കേള്‍ക്കാറുള്ള പാട്ടാണിത്‌. ഭാസ്ക്കരന്‍ മാഷിന്റെ നല്ലൊരു പാട്ട്‌.

അനില്‍@ബ്ലോഗ് // anil said...

പണ്ടത്തെ പാട്ടുകളുടെ വരികള്‍ എത്ര അര്‍ഥഗര്‍ഭമാണ് !

അനുതാപ നാടകവേദിയിൽ നടക്കും
അഭിനയം കണ്ടവർ പകയ്ക്കും


നമ്മൂടെ നാട്ടില്‍ പല അനുസ്മരണങ്ങളും ഓര്‍ത്തു പോകുന്നു.
പഴയ പാട്ടുകള്‍ ഒത്തിരി ഇഷ്ടമാണെനിക്കു, പക്ഷെ ഒറിജിനല്‍ ട്രാക്കുകള്‍ കിട്ടാനില്ല, അതാ വിഷമം.

smitha adharsh said...

അര്‍ത്ഥമുള്ള വരികള്‍..നല്ല പാട്ട്

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

പാമരന്‍ said...

താങ്ക്സ്‌. ബ്ളോഗിന്‍റെ ബാക്ഗ്രൌണ്ട്‌ സൂപ്പര്‍!

PIN said...

നല്ല പാട്ട്‌. പക്ഷേ ഞാൻ ഇതുവരേയും ഇത്‌ കേട്ടിട്ടില്ല. അർത്ഥമുള്ള വരികൾ. എവിടെനിന്നെങ്കിലും കേൾക്കാൻ ഒക്കുമോ എന്ന് നോക്കട്ടെ...

ഭൂമിപുത്രി said...

അനിൽ,പിൻ,ഈ പാട്ട് നിങ്ങൾക്കൊക്കെവേണ്ടി ഇവിടെത്തന്നെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലൊ..താഴെ നോക്കു,കണ്ടില്ലെ?

അനില്‍@ബ്ലോഗ് // anil said...

റൊമ്പ താങ്ക്സ്.
ലിങ്ക് ഇപ്പോഴാണു കണ്ടതു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അര്‍ത്ഥമുള്ള വരികള്‍

ഷിജു said...

അനില്‍ ചേട്ടന്‍ പറഞ്ഞതു പോലെ പണ്ടത്ത്തെ പാട്ടുകളില്‍ എല്ലാം അര്‍ത്ഥവത്തായ വരികളായിരുന്നു. ഇന്നത്തെ പാട്ടുകള്‍ ഒന്നു താരതമ്യം ചെയ്തൂനോക്കിയാല്‍ നമുക്ക് മനസ്സിലാവും എത്രമാത്രം വികലത ഉണ്ടെന്ന്.

B Shihab said...

ആശംസകളോടെ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

:)

ഭൂമിപുത്രി said...

കാന്താരിക്കുട്ടീ,നജൂസ്,സ്മിത,പ്രിയ,സ്നേഹിതൻ,
പാട്ടിഷ്ട്ടപ്പെട്ടന്നറിയിച്ചതിൽ സന്തോഷം.

അനിൽ,പിൻ,പാട്ടെടുക്കാൻ പറ്റിയല്ലൊ,അല്ലെ?

ഷിഹാബ്,ജിതേന്ദ്ര സന്ദർശനത്തിനു സന്തോഷം.

പാമരൻ ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തുതന്ന ഒരു സുഹൃത്തിനാണതിന്റെ ക്രെഡിറ്റ്

Lathika subhash said...

ഭൂമിപുത്രീ,
ഒത്തിരി നന്ദി.

നരിക്കുന്നൻ said...

നന്ദി.. ഈ മനോഹര ഗാനം ഇവിടെ പൊസ്റ്റിയതിന്. പഴയ പാട്ടുകൾ മനസ്സിന് നൽകുന്ന ആനന്ദം അതൊന്ന് വേറെതന്നെ.

നന്ദി.ഒരിക്കൽകൂടി.

വിജയലക്ഷ്മി said...

othhiri..othiri,eshttamulla pattaanithu.thudaruka