ഗന്ധറ്വ്വക്ഷേത്രം-1972
രചന-വയലാറ്
സംഗീതം-ദേവരാജന്
ഗായിക-പി.സുശീല
കൂഹൂകൂഹൂ കുയിലുകള്‍പാടും കുഗ്രാമം
കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം
കുളിച്ചുതൊഴുവാനമ്പലമുള്ളൊരു കുഗ്രാമം
ഞാനവിടെ ജനിച്ചവളല്ലൊ
ഞാനവിടെ വളറ്ന്നവളല്ലൊ
തിങ്കളും കതിരും ചൂടി
ശ്രീ ഭഗവതി നൃത്തം വയ്ക്കും
ചിങ്ങത്തിൽ ഞങ്ങൾക്കു തിരുവോണം
കന്നിയിൽ ഞങ്ങടെ നിറയും പുത്തരി
തുലാത്തിൽ ഞങ്ങടെ മഴവിൽക്കാവടി
പൊന്നും വൃശ്ചികമാസത്തിൽ താലപ്പൊലി അവിടെ
പിന്നെ ധനുവിൽ തിരുവാതിരനാൾ തുടിച്ചു കുളി.
കുമ്പിളിൽ കുളിരും കൊണ്ടേ പൂ മകരം
വന്നു മടങ്ങും
കുംഭത്തിൽ ഞങ്ങൾക്കു ശിവരാത്രി
മീനത്തിൽ ഞങ്ങടെ കാവിൽ ഭരണി
മേടത്തിൽ ഞങ്ങടെ കൊന്നപ്പൂക്കണി!
ഇടവം മിഥുനം കർക്കടകം വർഷമേളം അവിടെ
കുളിരും തേനും പാലുമൊഴുക്കും ഞാറ്റുവേല
8 comments:
കുയിലുകള്‍ പാടുന്ന ഗ്രാമം
ഓറ്മ്മകളില്‍ നിറയുന്ന
ഒരു പാട്ട്
ഈ നല്ല പാട്ടിനു ഞാന്‍ തേങ്ങയുടച്ചു..
കൂഹൂ, കൂഹൂ...
എനിക്കു ഒത്തിരി ഒത്തിരി ഇഷടമുള്ള ഒരു പാട്ടാ ഇത്.. സുശീലാമ്മയുടെ മധുര സ്വരത്തില്‍ ഇതു കേട്ടിരിക്കുമ്പോള്‍ പരിസരം പോലും മറന്നു പോകും..ഈ നല്ല പാട്ട് പോസ്റ്റിയതിനു ഒത്തിരി ഒത്തിരി നന്ദി...
ഇത് മുമ്പ് കേട്ട ഓർമ്മയില്ല. നന്ദി, ഭൂമിപുത്രി
ഒരു ഗ്രാമപാട്ട്
നന്നായീട്ടോ.
എന്തോ നല്ലത് അടുത്തു വന്നതുപോലെ.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
:)
Post a Comment