Monday, 26 May, 2008

തങ്ക താഴികക്കുടമല്ല....

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

ചിത്രം-പേള്‍വ്യൂ‍ /1970
രചന-വയലാർ
സംഗീതം-ദേവരാജന്‍
ഗായകന്‍-യേശുദാസ്


തങ്ക താഴികക്കുടമല്ല
തരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികള്‍ പുകഴ്ത്തിയ
സ്വർണ്ണ മയൂരമല്ല


കസ്തൂരി മാനില്ല കല്ലോലിനിയില്ല
കല്‍പ്പകതളിറ്മ്മര തണലില്ല
ഏതോ വിരഹത്തിന്‍ ഇരുള്‍ വന്നു മൂടുമൊ-
രേകാന്ത ശൂന്യതയല്ലോ
അവിടെയൊരേകാന്ത ശൂന്യതയല്ലോ


കറ്പ്പൂരശിലയില്ല കദളീവനമില്ല
കാറ്റിന്റെ ചിറകടി ഒച്ചയില്ല
ഏതോ പ്രണയത്തിന്‍ കഥയോറ്ത്തു
നില്ക്കുമൊരേകാന്ത മൂകതയല്ലോ
അവിടെയൊരെകാന്ത മൂകതയല്ലോ

10 comments:

ഭൂമിപുത്രി said...

"തങ്ക താഴികക്കുടമല്ല
തരാപഥത്തിലെ രഥമല്ല
ചന്ദ്രബിംബം കവികൾ പുകഴ്ത്തിയ
സ്വർണ്ണ മയൂരമല്ല..."

പ്രിയംവദ-priyamvada said...

കഴിഞ്ഞ ഒരു ദിവസം രാത്രിയില്‍ മോളും ഞാനും നിലാവത്തു നടക്കുമ്പൊള്‍ ഞാനീപ്പാട്ടു പാടി ,മോള്‍ക്കു അര്‍ഥം ഒക്കെ പറഞ്ഞു കൊടുക്കുകയയിരുന്നു..പറഞ്ഞു പറഞ്ഞ്‌ ഞങ്ങള്‍ ബിഗ്‌ ബാന്‍ക്‌ തിയറി വരെ ഒക്കെ എത്തി..മനുഷന്‍ മതങ്ങെളെ സൃഷ്ടിചു എന്നു ഒക്കെ ഉള്ള പാടുകള്‍ മലയാള സിനിമയിലെ ഉള്ളു ..വയലാറെ എഴുതൂ എന്നു മറ്റും ഞാന്‍ വികാരാധീനയായി പറഞ്ഞതിന്റെ പൊരുള്‍ അവളുക്കു മനസിലായോ എന്തൊ? mom is being nostalgic today എന്നവള്‍ മന്ത്രിച്ചു:)

പൊറാടത്ത് said...

Thanks bhoomiputhRi, I have taken it.

ശ്രീവല്ലഭന്‍. said...

അടിപൊളി ടെമ്പ്ലേറ്റ് :-)
നല്ല പാട്ടും. ചില്ലക്ഷരങ്ങള്‍ കാണുന്നില്ല

Ranjith chemmad said...

നന്നായിരിക്കുന്നു..
രാത്രി ആരെങ്കിലും ഒന്നു പാടിത്തന്നിരുന്നെങ്കില്‍...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പഴയ ഗാനങ്ങള്‍ കേള്‍ക്കാന്‍ വളരെ രസമാണ്
മനസില്‍ പതിഞ്ഞ ഗാനങ്ങള്‍ പോസ്റ്റുന്ന
ഭൂമിപുത്രിക്ക് അനുമോദനങ്ങള്‍

ശിവ said...

ഈ വരികള്‍ ഷെയര്‍ ചെയ്തതിന് നന്ദി...ഇനിയും നല്ല ഗാനങ്ങള്‍ പ്രതീക്ഷിക്കുന്നു...

samvidanand said...

കാവ്യ സംഗീതം ആദ്യമായാണു കാണുന്നത് നന്നായിരിക്കുന്നു
പഴയ പാട്ടുപുസ്തകങ്ങളുടെ (അര്‍ത്ഥവത്തായ വരികളുടെയും)പുതിയ രൂപ പരിണാമം
http://sam-kavitha.blogspot.com/2008/01/blog-post.html

പ്രവാസം നല്‍കിയ ദുഃഖവും സന്തോഷവും എന്നും ഓര്‍മ്മകളാണ് സമൃദ്ധമാക്കിയത്. ഈ കവിത തികച്ചും എന്നിലൊതുങ്ങിയ കാഴ്ചകളായിരുന്നു എന്നിട്ടും

ഹരിശ്രീ said...

സുന്ദരമായ ഗാനം.

മുന്‍പ് കേട്ടിട്ടുണ്ട്... വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി..

ഭൂമിപുത്രി said...

പ്രിയംവദ,ഈ പാട്ടിയീടെ ഓറ്ത്തുവെന്നറിയുമ്പോള്‍
കൂടുതല്‍ സന്തോഷം.
ശ്രീവല്ലഭന്‍,പുതിയ വരമൊഴിയാണുപയോഗിച്ചതു ആദ്യം.പിന്നെ പഴയതാക്കി.ഇപ്പോള്‍ ചില്ലക്ഷരങ്ങള്‍
ശരിയായെന്നു തോന്നുന്നു.
രഞ്ജിത്തേ,അതിനല്ലേ ഇതിവിടെയിട്ടതു.ദാസേട്ടന്‍ തന്നെ പാടിത്തരും
പൊറാടത്തു,അനൂപ്,ശിവ,
സംവിദാനന്ദ് ഹരിശ്രീ-
സന്ദറ്ശനത്തിന്‍ സന്തോഷം.