Sunday, 13 July 2008

മന്ദമന്ദം നിദ്രവന്നെന്‍...

ഇന്നും ഹിറ്റുകളായി നിലനില്‍ക്കുന്ന പാട്ടുകള്‍ക്ക് പകരം. അതാതു കാലത്ത്‌ പാടിപ്പതിഞ്ഞ്‌, പിന്നെ മറവിയിലേയ്ക്ക് പിന്‍വാങ്ങിയ ചില പാട്ടുകളെ വീണ്ടെടുത്തുകൊണ്ടുവരാനുള്ള ഒരു ശ്രമം.

ചെകുത്താ‍ന്റെ കോട്ട-1967
രചന-പി.ഭാസ്ക്കരന്‍
സംഗീതം-ബി.എ.ചിദംബരനാഥ്
ഗായകന്‍-യേശുദാസ്

മന്ദമന്ദം നിദ്ര വന്നെന്‍
മാനസത്തിന്‍ മണിയറയില്‍

ചിന്ത തന്റെ പൊന്‍വിളക്കിന്‍

തിരി താഴ്ത്തുന്നൂ
തിരിതാഴ്ത്തുന്നു

ലോലമായ പാണി നീട്ടി

ആരുമാരുമറിയാതെ

നീലമിഴി തന്‍ ജാലകങ്ങ

-ളടച്ചീടുന്നു


ചന്ദ്രശാലയില്‍ വന്നിരിയ്ക്കും

മധുരസ്വപ്നമേ

ഞാന്‍ നിന്‍ മടിയില്‍

തളറ്ന്നൊന്നു മയങ്ങീടട്ടെ


ചേതന തന്‍ ദ്വാരപാലകരുറങ്ങുന്നു

ഹൃദയഭാര വേദനകള്‍

വിരുന്നുകാറ് പിരിഞ്ഞുവല്ലോ

പ്രേമസാഗര ദേവതയാം

മണിക്കിനാവെ

എന്നെ താമരക്കൈ വിരലിനാല്‍

തഴുകിയാട്ടെ



21 comments:

ഭൂമിപുത്രി said...

‘മന്ദമന്ദം നിദ്രവന്നെന്‍..’
ഒരു പഴയ പി.ഭാസ്ക്കരന്‍ ഹിറ്റ്ഗാനം

ഗുപ്തന്‍ said...

കേട്ടിട്ടുള്ള ഓര്‍മ്മയില്ല. നല്ല പാട്ട് :)

Unknown said...

വീണ്ടും മനസ്സിനെ പഴമയിലേക്ക് പറിച്ചു നടുന്ന
പഴയ ഒരു ഗാനം
നന്ദി
ഭൂമിപുത്രി.

ജിജ സുബ്രഹ്മണ്യൻ said...

ഇതു കേട്ട ഓര്‍മ്മയില്ല..എന്നാലും വരികള്‍ കണ്ടപ്പോള്‍ ഒരു സന്തോഷം.ഈ പാട്ട് എം പി 3 ഉണ്ടെങ്കില്‍ ഒന്നു അയച്ചു തരാമോ..കയ്യില്‍ ഉണ്ടെങ്കില്‍ എന്റെ ഐ ഡി തരാം.ഒന്നു പറയണേ

പൊറാടത്ത് said...

ഇത്തവണ നാട്ടില്‍ പോയപ്പോള്‍, പഴയൊരു സുഹൃത്തുമായി ഒന്ന് കൂടി. രാത്രി രണ്ട് മണിയോടടുത്ത്, ആ ഗായകസുഹൃത്ത് പാടിയത് ഇതേ ഗാനമായിരുന്നു...

വളരെ നന്ദി, ഭൂമിപുത്രി..

പൊറാടത്ത് said...

പാട്ട് ഞാന്‍ കട്ടെടുത്തു കേട്ടോ.. എന്നാലും ഭയങ്കര നോയ്സ്. ഇതിന്റെ ഒരു നല്ല കോപി ഉണ്ടെങ്കില്‍ അയച്ച് തരുമോ..?

Rare Rose said...

ഭൂമിപുത്രീ..,..ആദ്യമായാണീ പാട്ട് കാണുന്നത്...വായിച്ചു നോക്കിയപ്പോള്‍ വരികള്‍ വല്ലാതിഷ്ടമായി...ഈ ഗാനം പരിചയപ്പെടുത്തിയതിനു നന്ദി...:)

ഭൂമിപുത്രി said...

ഈ ബ്ലോഗങ്ങ് സ്ക്രാപ്പ്ചെയ്തേക്കാമെന്ന് വിചാരിച്ചുകൊണ്ടാണ്‍ ഇന്നു തുറന്നത്.
ഞാന്‍ പ്രതീക്ഷിച്ചത്ര റ്റേക്കേഴ്സ് ഇല്ലാത്ത സ്ഥിതീയ്ക്ക്,
കോപ്പിറൈറ്റ്വയലേഷന്‍ ഇഷ്യുവൊക്കെ റിസ്ക്ക്ചെയ്തു,എന്തിനാണെന്ന് തോന്നി.
ഏതായാലും ഈ പ്രതീകരണങ്ങള്‍ ഒര്രു പുനറ്ചിന്തയ്ക്ക് പ്രേരിപ്പിയ്യ്ക്കുന്നു.

(‘കൂട്ട്യ്യോള്‍’കേള്‍ക്കാത്ത പാട്ടുകള്‍ ഒന്ന് കേള്‍പ്പിയ്ക്കാനുള്ള ആഗ്രഹമാണ്‍ ഗുപ്താ,റോസ്,അനൂപ്,കാന്താരീ)

ഞാന്‍ മറ്റൊരു വേറ്ഷന്‍ അപ്ലോഡ് ചെയുന്നുണ്ട്,പൊറാടത്തു നോക്കു.

കാന്താരീക്കുട്ടി ഇതു MP3 ആണ്‍ട്ടൊ.

O.T കാന്താരിക്കുട്ടി മുന്‍പൊരിയ്ക്കല്‍ ഭദ്രച്ചിറ്റയിലെ
പാട്ടിനെപ്പറ്റി എവിടെയോ പറഞ്ഞുകേട്ടിരുന്നു.
അതുകിട്ടിയോ?

ഗിരീഷ്‌ എ എസ്‌ said...

ഇതുവരെ അറിയാത്ത വരികള്‍
പരിചയപ്പെടുത്തിയതിന്‌
നന്ദി...

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
പ്രവീണ്‍ ചമ്പക്കര said...

ആദ്യമായി കേള്‍ക്കുകയാണ്. എന്നാലും നല്ല വരികള്‍

പ്രവീണ്‍ ചമ്പക്കര said...

കാന്താരികുട്ടി ഇവിടെ നിന്നും ഡൌണ്‍ലോഡ് ചയ്യന്‍ ഒക്കുനുണ്ടല്ലൊ...

മുസാഫിര്‍ said...

ഓര്‍മ്മ പുതുക്കല്‍,ഭാസ്കരന്‍ മാഷുടെ ലളിതമായ വരികളും യേശുദാ‍സിന്റെ മധുര സ്വരവും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദ്യാ‍യിട്ടാ ഈ പാട്ട് കേള്‍ക്കുന്നെ

പൊറാടത്ത് said...

ഇപ്പോഴത്തെ നന്നായിരിയ്ക്കുന്നു ഭൂമിപുത്രീ.. വളരെ നന്ദി..

പിന്നെ, ഇത് നിര്‍ത്തരുത് കേട്ടോ.., അപേക്ഷയാണ്..

ഭൂമിപുത്രി said...

കാന്താരിക്കുട്ടീ,ഇമെയില്‍ തന്നാല്‍ ആ പാട്ടയച്ചുതരാംട്ടൊ

Sunith Somasekharan said...

nalla paattu...

ഭൂമിപുത്രി said...

ദ്രൌപദി,പ്രവീണ്‍,മുസാഫീറ്,പ്രീയ:
പാട്ടിഷ്ട്ടമായെന്നറിഞ്ഞതില്‍ വലീയ സന്തോഷമുണ്ട്.
പൊറാടത്തെ,ഈ പരിപാടി
തുടരണമെന്ന്തന്നെയാണ്‍ എന്റെയും
ആഗ്രഹം.

ഹരിശ്രീ said...

ഞാന്‍ ഈ ഗാനം ആദ്യം കേള്‍ക്കുകയാണ്...

ഈ ഒരു ഗാനത്തെ പരിച്അയ്യപ്പെടുത്തിയതില്‍ സന്തോഷം...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

സുന്ദരമായ പഴയ ഗാനങളെ പരിചയപ്പെടുത്തുന്നതിന്‍ നന്ദി

Unknown said...

ചെറുപ്പത്തിൽ ഒരു പാട് പ്രാവശ്യം പാടി നടന്ന ഒരു നല്ല പാട്ട്.